കര്‍ഷക സംഘം വിപണനമേള ഉദ്ഘാടനം ചെയ്തു

Posted on: 26 Aug 2015കിളിമാനൂര്‍: കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ജൈവ കൃഷിരീതിയില്‍ വിളയിച്ച പച്ചക്കറികളുടെ വിപണനമേള കിളിമാനൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം 300 കൃഷിക്കാര്‍ക്ക് നല്‍കിയ വിത്തില്‍ നിന്ന് ഉത്പാദിപ്പിച്ച പച്ചക്കറികളാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്.
വില്‍ക്കുമ്പോള്‍ കിട്ടുന്ന വില തന്നെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാന്‍ കഴിയുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ചടങ്ങില്‍ എസ്.രഘുനാഥന്‍ നായര്‍, വി.കുട്ടന്‍, പി.ആര്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram