പോത്തന്‍കോട് കഥകളി ക്ലൂബ്ബിന് പുരസ്‌കാരം

Posted on: 26 Aug 2015നാവായിക്കുളം: നാവായിക്കുളം കഥകളി ആസ്വാദക സംഘത്തിന്റെ രജതജൂബിലി പുരസ്‌കാരം പോത്തന്‍കോട് കഥകളി ക്ലൂബ്ബിന് ലഭിച്ചു. കഴിഞ്ഞ 33 വര്‍ഷമായി നടത്തിവരുന്ന കഥകളി അവതരണം, ആസ്വാദന പരിശീലനം, ആട്ടക്കഥ പുനരാഖ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മാതൃകാ കഥകളി ക്ലൂബ്ബിനുള്ള പുരസ്‌കാരം നല്‍കുന്നത്.
ടി.സി.സുനില്‍ദത്ത്, ബി.രാജേന്ദ്രന്‍ നായര്‍, സി.വേണുഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ബുധനാഴ്ച വൈകുന്നേരം 6ന് പോത്തന്‍കോട് ഗവ.യു.പി. സ്‌കൂളില്‍ നടക്കുന്ന 'നരകാസുരവധം' കഥകളിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

More Citizen News - Thiruvananthapuram