സായിഗ്രാമത്തില്‍ ഓണാഘോഷം തുടങ്ങി

Posted on: 26 Aug 2015തോന്നയ്ക്കല്‍: സംസ്ഥാനതല നീന്തല്‍മത്സരത്തോടെ സായിഗ്രാമത്തില്‍ ഓണാഘോഷങ്ങള്‍ തുടങ്ങി. സായിഗ്രാമത്തിന് സമീപത്തുകൂടിയൊഴുകുന്ന കണ്ടുകൃഷിയാറിലാണ് മത്സരങ്ങള്‍ നടന്നത്. ഓണാഘോഷപരിപാടികള്‍ കേരള സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നീന്തല്‍മത്സരങ്ങള്‍ കമ്മിഷണര്‍ എച്ച്.വെങ്കിടേഷ് ഫ്ലഗ് ഓഫ് ചെയ്തു. സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്.രാജീവ്, കേരള അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി കെ.ബാബു, വാട്ടര്‍പോളോ ഇന്ത്യന്‍ ടീം പരിശീലകന്‍ ടി.എസ്.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്.


More Citizen News - Thiruvananthapuram