ചിറയിന്‍കീഴില്‍ ആഘോഷമായി ഗണേശോത്സവം

Posted on: 26 Aug 2015ചിറയിന്‍കീഴ്: ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും നേതൃത്വത്തില്‍ ചിറയിന്‍കീഴ് മേഖലയില്‍ ഗണേശോത്സവ ഘോഷയാത്ര നടത്തി. ആഗസ്ത് 16 മുതല്‍ 25 വരെ വിവിധയിടങ്ങളില്‍ പൂജിച്ച ഗണേശവിഗ്രഹങ്ങള്‍ ചൊവ്വാഴ്ച രാവിലെ ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
രാഷ്ടീയ-സാംസ്‌കാരിക നായകന്‍മാരുടെ സാന്നിധ്യത്തിലുള്ള സാംസ്‌കാരികസമ്മേളത്തിനുശേഷം വര്‍ണശബളമായ ഘോഷയാത്ര ആരംഭിച്ചു. ഫ്‌ളോട്ടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടിയ ഘോഷയാത്ര വലിയകട, പുളിമൂട്, പുരവൂര്‍, ചെറുവള്ളിമുക്ക്, വേളാര്‍ക്കുടി, കച്ചേരിനട വഴി പഴവങ്ങാടി ഗണപതിക്ഷേത്രത്തിലേക്ക് പോയി. വിഗ്രഹങ്ങള്‍ പിന്നീട് ശംഖുംമുഖം ആറാട്ടുകടവില്‍ നിമജ്ജനം ചെയ്തു.

More Citizen News - Thiruvananthapuram