യുവാക്കളെ ആക്രമിച്ച് അത്തപ്പൂക്കളം നശിപ്പിച്ചതായി പരാതി

Posted on: 26 Aug 2015വര്‍ക്കല: എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരെ ആക്രമിച്ച് അത്തപ്പൂക്കളം നശിപ്പിച്ചതായി പരാതി. യൂത്ത്മൂവ്‌മെന്റ് പുല്ലാന്നികോട് യൂണിറ്റ് പ്രവര്‍ത്തകരായ കാട്ടുവിള വീട്ടില്‍ അക്ഷയ്, പുന്നവിള വീട്ടില്‍ ആകാശ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുകളിലെത്തിയ അഞ്ചംഗസംഘമാണ് ആക്രമണം നടത്തിയത്.
യുവാക്കളെ മര്‍ദ്ദിക്കുകയും ശാഖാമന്ദിരത്തിന് സമീപം ഒരുക്കിയ അത്തപ്പൂക്കളവും അലങ്കാരങ്ങളും നശിപ്പിക്കുകയുമായിരുന്നു. നടയറ സ്വദേശികളാണ് അക്രമം നടത്തിയതെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എസ്.എന്‍.ഡി.പി. ശിവഗിരി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം, വൈസ് പ്രസിഡന്റ് ജി.ത്രിദീപ് എന്നിവര്‍ പ്രതിഷേധിച്ചു.

More Citizen News - Thiruvananthapuram