സുരക്ഷാ ക്ലബ്ബ് വാര്‍ഷികവും പുരസ്‌കാരവിതരണവും

Posted on: 26 Aug 2015ആറ്റിങ്ങല്‍: സുരക്ഷാ ക്ലബ്ബിന്റെ വാര്‍ഷികസമ്മേളനവും പുരസ്‌കാരവിതരണവും മുന്‍ ഗവര്‍ണര്‍ വക്കം ബി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഐ.പി.എസ്. ലഭിച്ച വക്കം സ്വദേശി അശോക് കുമാറിനെ ചടങ്ങില്‍ ആദരിച്ചു. എ.ജെ.തോമസ്‌കുട്ടിക്ക് പുരസ്‌കാരം നല്കി. വി.എസ്.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.സത്യന്‍ എം.എല്‍.എ., ഡോ. എം.ജയപ്രകാശ്, പി.ഉണ്ണികൃഷ്ണന്‍, തോട്ടയ്ക്കാട് ശശി, പ്രൊഫ. കെ.സുദേവന്‍, ഡി.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി വി.എസ്.അജിത്കുമാര്‍(പ്രസിഡന്റ്), പ്രൊഫ. കെ.സുദേവന്‍(വൈസ് പ്രസിഡന്റ്), ഡി.രാജേന്ദ്രന്‍(സെക്രട്ടറി), ടി.കെ.മനോഹരന്‍( ജോയിന്റ് സെക്രട്ടറി), ബി.റിജു(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram