വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: നിരാഹാരസമരം നടത്തി

Posted on: 26 Aug 2015തിരുവനന്തപുരം: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റി സെക്രട്ടേയറ്റിനുമുന്നില്‍ നിരാഹാരസമരം നടത്തി. ഡല്‍ഹിയില്‍ വിമുക്തഭടന്മാര്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമരം. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജി.രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറി വി.ആര്‍.സി.നായര്‍, ട്രഷറര്‍ എസ്.ചന്ദ്രശേഖരന്‍, ബി.മണി, കെ.തങ്കപ്പന്‍ നായര്‍, എം.ജയകുമാരന്‍ നായര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, മുന്‍ എം.എല്‍.എ. പ്രകാശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram