ഇറച്ചിമാലിന്യവുമായി വന്ന വാഹനം തിരിച്ചയച്ചു

Posted on: 26 Aug 2015മാര്‍ത്താണ്ഡം: മാര്‍ത്താണ്ഡത്തിനു സമീപത്ത് കേരളത്തില്‍ നിന്ന് ഇറച്ചിമാലിന്യം കയറ്റിവന്ന വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ച് തിരച്ചയച്ചു. പടന്താലുംമൂട് ചെക്ക് പോസ്റ്റ് കടന്ന് ഇരവിപുത്തൂര്‍ക്കടയില്‍ വെച്ചാണ് സംഭവം.
ഇരവിപുത്തൂര്‍ക്കടയ്ക്ക് സമീപം മാമൂട്ടുക്കടയില്‍ ഉപേക്ഷിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മാര്‍ത്താണ്ഡം പോലീസ് എത്തി ഡ്രൈവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് മാലിന്യം കയറ്റിവന്ന വാഹനം കളിയിക്കാവിള വഴി തിരികെകൊണ്ടുപോയി.
ചെക്ക് പോസ്റ്റുകളില്‍ കോഴപ്പണം നല്‍കിയാണ് ജില്ലയ്കുള്ളിലേക്ക് മാലിന്യവാഹനങ്ങള്‍ കടന്നുവരുന്നത്.

More Citizen News - Thiruvananthapuram