ഭിന്നശേഷിക്കാരുടെ ഉല്പന്നപ്രദര്‍ശനവും വിപണനവും

Posted on: 26 Aug 2015വെള്ളറട: കാണികളില്‍ കൗതുകമുണര്‍ത്തി കാരക്കോണം സി.എസ്.ഐ. െമഡിക്കല്‍ കോളേജ് ആസ്​പത്രി അങ്കണത്തില്‍ ഭിന്നശേഷിക്കാര്‍ സമാഹരിച്ച ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും ആരംഭിച്ചു. പൊഴിയുരിലെ ഭിന്നശേഷി സംഘടനയുടെ പ്രവര്‍ത്തകരാണ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.
കൈത്തറി, കസവ് സാരികള്‍ ഉള്‍പ്പെടെ വിവിധ തുണിത്തരങ്ങള്‍, അച്ചാറുകള്‍, ബാഗുകള്‍, സോപ്പുകള്‍, ചന്ദനത്തിരികള്‍, കരകൗശലവസ്തുക്കള്‍, ഹാന്‍ഡ്‌പെയിന്റ് തുടങ്ങിയവയാണ് മേളയില്‍ സജ്ജമാക്കിയിട്ടുള്ളത്.
ആസ്​പത്രി കമ്മ്യൂണിറ്റി മെഡിസിന്‍, കോംപ്രിഹെന്‍സീവ് റീഹാബിലിറ്റേഷന്‍ പ്രോജക്ട്, എന്‍.എസ്.എസ്. യൂണിറ്റ്, സി.ബി.എം. എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ആസ്​പത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ റിട്ട. എയര്‍മാര്‍ഷല്‍ ഡോ. പി.മധുസൂദനന്‍ മേള ഉദ്ഘാടനംചെയ്തു. ഇതിനോടനുബന്ധിച്ച് സ്‌കൂള്‍ക്കുട്ടികള്‍ക്കുള്ള സൗജന്യ കണ്ണടവിതരണവും നടത്തി.

More Citizen News - Thiruvananthapuram