മലയിന്‍കീഴ് ഫെസ്റ്റ്; ഇന്ന് സമാപിക്കും

Posted on: 26 Aug 2015മലയിന്‍കീഴ്: മലയിന്‍കീഴ് ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജൈവപച്ചക്കറി കൃഷിയെക്കുറിച്ച് വെള്ളായണി കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ ഡോ. അമ്പിളിപോള്‍ സെമിനാറില്‍ സംസാരിച്ചു. വിഷവിമുക്തമായ പച്ചക്കറിയെക്കുറിച്ചറിയാന്‍ നിറഞ്ഞ സദസ്സാണ് എത്തിയത്. രാവിലെ പട്ടികജാതി വികസന ഓഫീസര്‍മാരായ ആര്‍.തങ്കന്‍, എം.അബ്ദുള്ളക്കുഞ്ഞ് എന്നിവര്‍ നയിച്ച വികസന സെമിനാര്‍ നടന്നു. ബുധനാഴ്ച വൈകീട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ കുടുംബശ്രീ, സി.ഡി.എസ്. വാര്‍ഷികം ഉദ്ഘാടനം ചെയ്യും. പട്ടികജാതി യുവജനങ്ങള്‍ക്ക് നല്‍കുന്ന ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം, ബ്‌ളോക്ക് പഞ്ചായത്തിന്റെ ഹൈടെക് ഡയറി ഫാമിന്റെ പ്രവര്‍ത്തനോദ്ഘാടനം എന്നിവയും ചടങ്ങില്‍ ഉണ്ടാകുമെന്ന് ബ്‌ളോക്ക് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram