കാന്‍സര്‍ രോഗികളെ പിഴിയാനുള്ള തീരുമാനം റദ്ദാക്കണം - കടകംപള്ളി

Posted on: 26 Aug 2015തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററിനും മലബാര്‍ കാന്‍സര്‍ സെന്ററിനും കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് രോഗികളില്‍ നിന്ന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജും ടെസ്റ്റുകള്‍ക്കുള്ള ഫീസും വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ റദ്ദാക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കാന്‍സര്‍ രോഗികളെ സംരക്ഷിക്കാന്‍ കൂടുതല്‍ ഉദാരമായ ചികിത്സാ വ്യവസ്ഥകളും സൗജന്യവും ഇത് കണ്ടറിഞ്ഞുള്ള തീരുമാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram