സിവില്‍ സപ്ലൈസ് റെയ്ഡ്: ക്രമക്കേടുകള്‍ കണ്ടെത്തി

Posted on: 26 Aug 2015



തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് നെയ്യാറ്റിന്‍കര താലൂക്കില്‍ നടത്തിയ പരിശോധനയില്‍ പൊതുവിപണി ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍ക്ക് എതിരെയും ക്രമക്കേടുകള്‍ കണ്ടെത്തിയ ആറ് റേഷന്‍കടകള്‍ക്ക് എതിരെയും അധിക സാധനങ്ങള്‍ കണ്ടെത്തിയ ഒരു അരി മൊത്തവ്യാപാര ഡിപ്പോയ്ക്ക് എതിരെയും കേസെടുത്തു.
തൂങ്ങാംപാറയില്‍ റേഷന്‍ കടയില്‍ 14 ക്വിന്റല്‍ അരി, 2.5 ക്വിന്റല്‍ ഗോതമ്പ്, ഒരു ക്വിന്റല്‍ പഞ്ചസാര, 110 ലിറ്റര്‍ മണ്ണെണ്ണ എന്നിവയില്‍ കുറവ് കണ്ടെത്തി. റേഷന്‍കടയുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പൊതുവിപണി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് ഉണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസര്‍ കൃഷ്ണകുമാരി അറിയിച്ചു.
റെയ്ഡിന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ വി.കെ.തോമസ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.സി.അശോക് ബാബു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ജി.എസ്.ഗോപകുമാര്‍, കെ.വി.സിന്ധു, കെ.സനല്‍കുമാര്‍, ബി.ബിമല്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram