ബി.എസ്.എന്‍.എല്‍. ട്രെയിനിങ് സെന്ററിനുള്ളില്‍ പള്ളി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Posted on: 26 Aug 2015തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈമനത്ത് ബി.എസ്.എന്‍.എല്‍. റീജിയണല്‍ ട്രെയിനിങ് സെന്റര്‍ (ആര്‍.ടി.ടി.സി.) കാമ്പസിനുള്ളില്‍ നിന്ന് പത്ത് സെന്റ് സ്ഥലം ഏറ്റെടുത്ത് ഒരു ആരാധനാലയം നിര്‍മിക്കാന്‍ ജില്ലാ കളക്ടര്‍ നടത്തുന്ന നീക്കത്തെ ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എസ്.ദേവിദാസ് അപലപിച്ചു.
ഹൈവേ വികസനത്തിനുവേണ്ടി ഒഴിവാക്കേണ്ടിവന്ന നിത്യാരാധന നടക്കാത്ത ഒരു സംവിധാനത്തെ മാറ്റി സ്ഥാപിക്കാനെന്ന പേരിലാണ് തന്ത്രപ്രധാനമായ ടെലികോം ട്രെയിനിങ് സെന്ററിനുള്ളില്‍ പള്ളി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതെന്ന് സംഘടന ആരോപിച്ചു. പൊതുമുതല്‍ കൈയേറാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു.
പള്ളി നിര്‍മിക്കുന്നതിലൂടെ സ്ഥാപനം സുരക്ഷാഭീഷണിയിലാകും. സ്ഥലമെടുക്കല്‍ ദുഷ്‌കരമാകുന്ന സാഹചര്യത്തില്‍ ഈ ദേശീയ ട്രെയിനിങ് സെന്ററിന്റെ വികസനവും നിലനില്‍പ്പും ഈ നടപടിയിലൂടെ അപകടത്തിലാവുകയാണ്. ഈ ഉദ്യമത്തില്‍ നിന്ന് ജില്ലാ കളക്ടറും റവന്യു ഡിപ്പാര്‍ട്ട്‌മെന്റും പിന്‍തിരിയണമെന്ന് ദേവിദാസ് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram