എന്‍.എസ്.എസ്. വായ്പാമേള നടത്തി

Posted on: 26 Aug 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര എന്‍.എസ്.എസ്. കരയോഗ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വായ്പാമേള നടത്തി. ധനശ്രീ പദ്ധതി പ്രകാരമുള്ള വായ്പാമേള എന്‍.എസ്.എസ്. നായകസഭാംഗം ജി. സോമശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
2.5 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. യൂണിയന്‍ ചെയര്‍മാന്‍ എന്‍. ശൈലേന്ദ്രകുമാര്‍ അധ്യക്ഷനായി.
ധനലക്ഷ്മി ബാങ്ക് മാനേജര്‍ ആര്‍. രാജഗോപാല്‍, യൂണിയന്‍ സെക്രട്ടറി വി. സോമന്‍നായര്‍, പ്രതിനിധി സഭാംഗങ്ങളായ ജി. വിജയകുമാര്‍, ഇ. ഫലോചനന്‍ നായര്‍, കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍കുമാര്‍, നാരായണന്‍കുട്ടി, വനിതാ യൂണിയന്‍ പ്രസിഡന്റ് സതികുമാരി, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൃഷിക്കും വ്യവസായത്തിനും പ്രാധാന്യം നല്‍കുന്നതിനും സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഈ വര്‍ഷം അന്‍പത് സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിക്കുന്നതിനും യോഗം തീരുമാനിച്ചു.

More Citizen News - Thiruvananthapuram