ഗുരുദേവജയന്തി ആഘോഷം

Posted on: 26 Aug 2015നെയ്യാറ്റിന്‍കര: എസ്.എന്‍.ഡി.പി. യോഗം കമുകിന്‍കോട് ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവജയന്തി ആഘോഷം 29, 30 തീയതികളില്‍ നടക്കും. ശാഖയ്ക്ക് സ്വന്തമായി സ്ഥലം നല്‍കിയവരുടെ ഫോട്ടോ അനാച്ഛാദനവും യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കും.
29ന് രാവിലെ 10ന് കലാകായിക മത്സരങ്ങള്‍, വൈകീട്ട് 6.30ന് നെയ്യാറ്റിന്‍കര യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം. 30ന് ഉച്ചയ്ക്ക് 12ന് ചതയദിന സമൂഹസദ്യ, 3ന് ഘോഷയാത്ര, വൈകീട്ട് 6ന് പൊതുസമ്മേളനം.

More Citizen News - Thiruvananthapuram