മാണിക്കല്‍ ആദ്യ ഭൗമവിവരശേഖരണ പഞ്ചായത്ത്‌

Posted on: 26 Aug 2015വെമ്പായം: സംസ്ഥാനത്തെ ആദ്യ ഭൗമവിവരശേഖരണ പഞ്ചായത്ത്, വയോസൗഹൃദ പഞ്ചായത്ത് എന്നീ ബഹുമതികള്‍ മാണിക്കല്‍ പഞ്ചായത്തിന്. ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ പാലോട് രവി എം.എല്‍.എ. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തും.
80 വയസ് കഴിഞ്ഞവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കൂട്ടായ്മ സംഘടിപ്പിക്കുകയും ആരോഗ്യ, സാമ്പത്തിക, സമൂഹ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തു, ആശുപത്രിയില്‍ ഇവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കി എന്നിവയാണ് വയോസൗഹൃദ പഞ്ചായത്തിന്റെ ലക്ഷ്യങ്ങള്‍. പഞ്ചായത്തില്‍ ജി.ഐ.എസ്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഭൗമവിവരശേഖരണ പഞ്ചായത്ത് എന്ന ബഹുമതി നേടിയത്. പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വരുന്ന വികസനവിവരങ്ങള്‍, കൃഷി, റോഡ്, ചെറുകിട സംരംഭകവ്യവസായ മേഖല, വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകും വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ അധ്യക്ഷനാകും.

More Citizen News - Thiruvananthapuram