കന്യാകുമാരിയിലെ കലാലയങ്ങള്‍ ഓണാഘോഷത്തിരക്കില്‍

Posted on: 26 Aug 2015നാഗര്‍കോവില്‍: ചൊവ്വാഴ്ച കന്യാകുമാരി ജില്ലയിലെ വിവിധ കലാലയങ്ങള്‍ ഓണാഘോഷത്തിരക്കിലായിരുന്നു. നാഗര്‍കോവില്‍ അയ്യപ്പാ വനിതാ കോളേജില്‍ മൂന്നുദിവസത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഓണസദ്യ ഒരുക്കി. അത്തപ്പൂക്കള മത്സരങ്ങളും വര്‍ണപകിട്ടാര്‍ന്ന ആഘോഷങ്ങളും കലാലയങ്ങളിലെ ഓണാഘോഷത്തിന് തിളക്കമേറ്റി. തിങ്കളാഴ്ച അരുമന വി.ടി.എം. കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓണം ആഘോഷിച്ചു. ബുധനാഴ്ചയും ആഘോഷങ്ങള്‍ വിവിധ കോളേജുകളില്‍ നടക്കും.

കന്യാകുമാരി ജില്ലയില്‍ വീടുകള്‍ക്ക് മുന്നില്‍ അത്തപ്പൂ ഒരുക്കുന്നതും ഊഞ്ഞാലുകള്‍ കെട്ടുന്നതും കാണാകാഴ്ചകളായി മാറിയിരിക്കുന്നു. ഓണദിവസം മാത്രം ചില വീടുകളില്‍ പൂക്കളം ഒരുക്കും. വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണാഘോഷപരിപാടികള്‍ വിപുലമായി നടത്തുന്നതൊഴിച്ചാല്‍ മുന്‍കാല ഓണാഘോഷങ്ങള്‍ കന്യാകുമാരിയില്‍ നിന്ന് മായുകയാണ്.

മാര്‍ത്താണ്ഡം, നാഗര്‍കോവില്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഓണക്കോടിയും മറ്റ് വിഭവങ്ങളും വാങ്ങാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവോണ നാളില്‍ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

More Citizen News - Thiruvananthapuram