വാത്സല്യത്തിലെ കുട്ടികള്‍ക്ക് ഓണവിരുന്നൊരുക്കി ശാരദാകൃഷ്ണാ

Posted on: 26 Aug 2015
കുലശേഖരം: സേവാഭാരതിയുടെ വാത്സല്യത്തിലെ കുട്ടികള്‍ക്ക് ശാരദാകൃഷ്ണാ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഓണവിരുന്ന്. മത്തികോട് വാത്സല്യ ഭവനിലെ അമ്പതോളം മനോവൈകല്യം സംഭവിച്ച കുട്ടികള്‍ക്ക് കോളേജിലെ ഓണാഘോഷങ്ങളും ഓണസദ്യയും പ്രത്യേക സന്തോഷം പകര്‍ന്നു.

ചൊവ്വാഴ്ച രാവിലെ സേവാഭാരതി അംഗങ്ങള്‍ കുട്ടികളെ കോളേജില്‍ എത്തിച്ചു. അത്തപ്പൂക്കളങ്ങളും ഓണാേഘാഷങ്ങളും കലാമത്സരങ്ങളും തിരുവാതിരക്കളികളും കുട്ടികള്‍ ആഹ്ലൂദത്തോടെ കണ്ടുനിന്നു. തുടര്‍ന്ന് ഓണസദ്യ നല്‍കി. ഉച്ചയ്ക്ക് ശേഷം വടംവലി, ഉറിയടി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും കണ്ടശേഷമാണ് വാത്സല്യത്തിലെ കുട്ടികള്‍ മടങ്ങിയത്.

കോളേജിലെ ഓണാഘോഷം ഡയറക്ടര്‍ ഡോ. സി.കെ.മോഹന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഡോ. അജയന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും വര്‍ണാഭമായ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. അത്തപ്പൂക്കള മത്സരത്തില്‍ മലയാളികളുടെ ഓണസ്മരണകള്‍ ഉണര്‍ത്തുന്ന വിവിധ കാഴ്ചകള്‍ ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്.

More Citizen News - Thiruvananthapuram