കഥകളിയുമായി കഥയരങ്ങ്‌

Posted on: 26 Aug 2015ിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പൊരുക്കുന്ന 'ഓണാഘോഷം 2015' ഇത്തവണ കഥയരങ്ങിനുകൂടി വേദിയാകുന്നു. 27 മുതല്‍ എല്ലാ ദിവസവും ഉച്ചക്ക് 2 മുതല്‍ വൈകീട്ട് ആറുവരെ വി.ജെ.ടി. ഹാളില്‍ നടക്കുന്ന സാഹിത്യ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണിത്. 30ന് 2ന് പ്രശസ്ത കഥാകാരന്മാര്‍ പങ്കെടുക്കുന്ന കഥയരങ്ങ് നടക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍ കഥയരങ്ങ് ഉദ്ഘാടനം ചെയ്യും.
കഥാകൃത്ത് എം. ചന്ദ്രപ്രകാശ് അധ്യക്ഷനാകും. ചന്ദ്രമതി, ജി.ആര്‍. ഇന്ദുഗോപന്‍, വിനു എബ്രഹാം, വിജയകൃഷ്ണന്‍, എസ്.ആര്‍. ലാല്‍, കെ.എസ്. രാജശേഖരന്‍, കലാം കൊച്ചേറ, സുധീര്‍ പരമേശ്വരന്‍, ഡോ. സി. വേണുഗോപാല്‍, സുലോചന റാംമോഹന്‍, ഗായത്രി മുരളീധരന്‍ തുടങ്ങിയവര്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കും.

More Citizen News - Thiruvananthapuram