പേയാട് അമ്മന്‍കോവിലില്‍ മോഷണം; വെള്ളി അങ്കികള്‍ നഷ്ടപ്പെട്ടു

Posted on: 26 Aug 2015പേയാട്: പേയാട് ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലില്‍ ക്ഷേത്ര ശ്രീകോവില്‍ കുത്തിതുറന്ന് ദേവിയുടെയും ഗണപതിയുടേയും വെള്ളി അങ്കികള്‍ മോഷ്ടിച്ചു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം പുറത്തറിയിച്ചത്.

ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ദേവിക്കും ഗണപതിക്കും ചാര്‍ത്തുന്ന വെള്ളിയിലുള്ള മുഖാവരണങ്ങളാണ് നഷ്ടപ്പെട്ടത്. ശ്രീകോവിലിന് മുന്നിലെ ഷട്ടറിന്റെ പൂട്ടും പിന്നീട് അകത്തെ വാതില്‍ പൂട്ടും കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അവിടെ സൂക്ഷിച്ചിരുന്ന പൂജാരിയുടെ ദക്ഷിണ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പിനെത്തിയെങ്കിലും അടയാളങ്ങള്‍ കിട്ടിയില്ല. മോഷ്ടാവ് കൈകള്‍ പൊതിഞ്ഞ് കൃത്യം നടത്തിയതായാണ് കരുതുന്നത്. മലയിന്‍കീഴ് എസ്.ഐ. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

More Citizen News - Thiruvananthapuram