കുടിവെള്ളം മുടങ്ങും

Posted on: 25 Aug 2015തിരുവനന്തപുരം: ശ്രീവരാഹം പ്രദേശങ്ങളിലെ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മണക്കാട്, ശ്രീവരാഹം, മുക്കോലയ്ക്കല്‍, അട്ടക്കുളങ്ങര, ഈഞ്ചയ്ക്കല്‍ എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ കുടിവെള്ളം മുടങ്ങും.

കുടിവെള്ളവിതരണം: തകരാര്‍ പരിഹരിക്കും


തിരുവനന്തപുരം:
ശ്രീവരാഹം വാര്‍ഡിലെ മുക്കോലയ്ക്കല്‍, പറമ്പില്‍, ജി.കെ. ഗാര്‍ഡന്‍സ്, കല്ലുംമൂട് ഭാഗങ്ങളില്‍ ജലവിതരണപൈപ്പിന്റെ തകരാറുമൂലം അനുഭവപ്പെട്ടുവരുന്ന കുടിവെള്ളവിതരണതടസ്സം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പൈപ്പിന്റെ വാല്‍വിലെ അറ്റകുറ്റപ്പണികള്‍ ചൊവ്വാഴ്ച നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ഓണക്കിറ്റ് വിതരണം


ശ്രീകാര്യം:
കല്ലംമ്പള്ളി ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍ ഓണക്കിറ്റ് വിതരണം 25ന് വൈകുന്നേരം 5ന് ഡോ. ജയപ്രകാശ് നിര്‍വഹിക്കും.

More Citizen News - Thiruvananthapuram