കരയോഗം പൊതുയോഗം

Posted on: 25 Aug 2015മലയിന്‍കീഴ്: മണപ്പുറം എന്‍.എസ്.എസ്. കരയോഗം പൊതുയോഗം അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് കെ.സോമശേഖരന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മേഖലാകണ്‍വീനര്‍ ബി.രവീന്ദ്രന്‍നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. കാട്ടാക്കട താലൂക്ക് യൂണിയന്‍ അംഗങ്ങളായ എസ്.മാധവന്‍നായര്‍, ജി.നാരായണന്‍നായര്‍, യൂണിയന്‍ സെക്രട്ടറി ബി.എസ്.പ്രദീപ്കുമാര്‍, ശശിധരന്‍നായര്‍, എന്‍.എം.നായര്‍, മോഹനന്‍നായര്‍, വിജയകുമാരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.സോമശേഖരന്‍നായര്‍(പ്രസിഡന്റ്), നാഗപ്പന്‍നായര്‍ ടി.(വൈസ് പ്രസിഡന്റ്), സതീഷ്‌കുമാര്‍ ഡി.(സെക്രട്ടറി), വിജയകുമാര്‍ വി.(ജോയിന്റ് സെക്രട്ടറി), കരുണാകരന്‍നായര്‍ എന്‍.(ട്രഷറര്‍), ശശിധരന്‍നായര്‍, സതീഷ്‌കുമാര്‍ ഡി.(താലൂക്ക് പ്രതിനിധികള്‍), എന്‍.എം.നായര്‍(ഇലക്ട്രോ മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram