റോട്ടറി ക്ലബ്ബ് ഓണക്കൂട്ടായ്മ

Posted on: 25 Aug 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് ഓണക്കൂട്ടായ്മയുടെ ഭാഗമായി 201 നിര്‍ധനര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പേരില്‍ എല്ലാ വര്‍ഷവും റോട്ടറിക്ലബ്ബ് വഴി ഏര്‍പ്പെടുത്തിയിട്ടുള്ള അരലക്ഷം രൂപയുടെ ചാരിറ്റി ഫണ്ട് വിതരണവും നടന്നു.
ഓണക്കൂട്ടായ്മ പിരപ്പന്‍കോട് സെന്റ്‌ജോണ്‍സ് കാരുണ്യ കേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. സുരാജ് വെഞ്ഞാറമൂട് ചാരിറ്റി ഫണ്ട് വിതരണോദ്ഘാടനം വെഞ്ഞാറമൂട് സി.ഐ. ജയചന്ദ്രന്‍ നിര്‍വഹിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സുധീപ് ജബ്ബാര്‍, എസ്.ഐ. റിയാസ് രാജ എന്നിവര്‍ മുഖ്യാഥിതികളായി. റോട്ടറി പ്രസിഡന്റ് ശശിധരന്‍നായര്‍ അധ്യക്ഷനായി. സെക്രട്ടറി സനല്‍കുമാര്‍, സജി വെഞ്ഞാറമൂട്, എ.എ.റഷീദ്, തോമസ് കോശി, ഷിബു ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍നായര്‍ ഓണ സന്ദേശം നല്‍കി.


More Citizen News - Thiruvananthapuram