അയിത്തിയില്‍ ഗുരുദേവ ജയന്തി ആഘോഷം

Posted on: 25 Aug 2015ചേരപ്പള്ളി: പറണ്ടോട് ഐത്തി 1878-ാം നമ്പര്‍ മഹാകവി കുമാരനാശാന്‍ ജന്മശതാബ്ദി സ്മാരക എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 161-ാം ജയന്തി 30ന് ആഘോഷിക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, 6ന് നിത്യപൂജ, 8ന് ശാഖാ പ്രസിഡന്റ് ഡി.സനല്‍കുമാര്‍ പതാക ഉയര്‍ത്തും. 10 മുതല്‍ വിവിധ പരിപാടികള്‍, 12.30ന് ഗുരുപൂജ, ഉച്ചയ്ക്ക് 2ന് വാഹനഘോഷയാത്ര. രാത്രി 7ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് പഠനോപകരണങ്ങളും കാഷ് അവാര്‍ഡും വിതരണവും. സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച ബി. വിജയനെ പൊന്നാടയും ശില്പവും നല്‍കി ആദരിക്കുന്നു. വിവിധങ്ങളായ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഴിയുന്ന നിര്‍ധനരായ വ്യക്തികള്‍ക്ക് ശാഖ കമ്മിറ്റിയുടെ വകയായി ചികിത്സാ സഹായം നല്‍കുന്നു. 8.30ന് സായാഹ്ന ഭക്ഷണം ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു.

ഗണേശോത്സവം

ചേരപ്പള്ളി:
പറണ്ടോട് മുള്ളങ്കല്ല് ഗണേഷ് നഗര്‍ ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 25ന് ഗണേശോത്സവം നടത്തുന്നു. രാവിലെ 7ന് ഗണേശപൂജ, 9ന് നിര്‍ധനരായ രോഗികള്‍ക്ക് എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് ആര്യനാട് യൂണിയന്‍ ചെയര്‍മാന്‍ ഷിബു കൊറ്റംപള്ളി സഹായനിധി വിതരണം ചെയ്യും. 12ന് നിമജ്ജന ഘോഷയാത്ര.

ഓണം പച്ചക്കറിമേള

ചേരപ്പള്ളി:
നിഡ്‌സ് പറണ്ടോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണം പച്ചക്കറിമേള നടത്തി. പറണ്ടോട് ഇടവക വികാരി ജോസഫ് പാറാംകുഴി മേള ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാമ്പത്തിക കമ്മിഷന്‍ അംഗം ക്രിസ്തുദാസ് ആദ്യ വില്പന നടത്തി. സെക്രട്ടറി ഗ്ലാഡിസ്റ്റന്‍, ട്രഷറര്‍ ഷിബു, വി.ഡി.സി. െപ്രാമോട്ടര്‍ സാറാമ്മകോശി, െക്രഡിറ്റ് യൂണിയന്‍ െപ്രാമോട്ടര്‍ വിജയകുമാരി എന്നിവര്‍ പങ്കെടുത്തു.

ഓണാഘോഷം

ചേരപ്പള്ളി:
പറണ്ടോട് നിഡ്‌സ് യൂണിറ്റിന്റെ കീഴിലുള്ള പറണ്ടോട് ശാന്തിനിലയം നഴ്‌സറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. പി.ടി.എ. പ്രസിഡന്റ്, നിഡ്‌സ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
ചേരപ്പള്ളി:
ചേരപ്പള്ളി സെന്റ് മിഖായേല്‍ ചര്‍ച്ചിലെ മതബോധന വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരം, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ബിന്ദു നേതൃത്വം നല്‍കി. ഇടവക വികാരി ജോസഫ് പാറാംകുഴി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ചേരപ്പള്ളി:
ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കൂന്താണി ആവണി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാ-കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കുടുംബശ്രീ പ്രസിഡന്റ് ലേഖ, സെക്രട്ടറി സിമി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സഭാദിനവും കണ്‍വെന്‍ഷനും

ചേരപ്പള്ളി:
മരങ്ങാട് കത്തിയ്ക്കംപാറ ഇ.സി.ഐ. സഭാദിനാഘോഷവും കണ്‍വെന്‍ഷനും 28, 29, 30 തീയതികളില്‍ നടത്തും. വൈകുന്നേരം 6 മുതല്‍ 9 വരെ നടത്തുന്ന കണ്‍വെന്‍ഷനില്‍ പാസ്റ്റര്‍ എം.രാജേഷാണ് മുഖ്യപ്രാസംഗികന്‍. രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ഥനയും കുറ്റിച്ചല്‍ അഫിലക്‌സ് മ്യൂസിക്കിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram