ഗുണ്ടാ പിരിവ് നടത്തിവന്നയാള്‍ അറസ്റ്റില്‍

Posted on: 25 Aug 2015തിരുവനന്തപുരം: നിരവധി പിടിച്ചുപറി കേസിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ചെറുവയ്ക്കല്‍ ടി.സി. 131-ല്‍ ബിനോയ് കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണ(35)നെയാണ് ആറ് മാസത്തേക്ക് കരുതല്‍തടങ്കലില്‍ അടച്ചത്.
കുമാരപുരം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതിന് ഗോപകുമാര്‍ എന്നയാളെ മാരകമായി ദേഹോപദ്രവമേല്പിച്ചതിനും പണം പിടിച്ചുപറിച്ച കേസിലും മുറിഞ്ഞപാലത്തുള്ള റഹിം എന്നയാളിന്റെ കടയില്‍ അതിക്രമിച്ച് കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കൂടാതെ നെടുമങ്ങാട് സ്വദേശിയായ സജീറിനെ മെഡിക്കല്‍ കോളേജിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് വെട്ടിപരിക്കേല്പിച്ച് പോക്കറ്റില്‍ നിന്നും പണം എടുത്തുകൊണ്ടുപോയ കേസിലും ഇയാള്‍ പ്രതിയാണ്.
തട്ടുകടയില്‍ നിന്നും ഗുണ്ടാപിരിവ് നടത്തിവന്ന ഇയാളെ ഡി.സി.പി. സഞ്ജയ്കുമാര്‍ ഗുരുഡിന്‍, ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദ്, മെഡിക്കല്‍കോളേജ് സി.ഐ. ഷീന്‍ തറയില്‍, എസ്.ഐ. ബിജോയ്, എസ്.സി.പി.ഒ. വിജയബാബു, സി.പി.ഒ. രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram