കാണിക്കാര്‍ക്ക് ഓണക്കിറ്റ് നല്‍കി

Posted on: 25 Aug 2015തിരുവനന്തപുരം: എല്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടൂര്‍ കാപ്പുകാട് വനമേഖലയിലെ മേലേ ആമല കാണിക്കാര്‍ സെറ്റില്‍മെന്റിലെ താമസക്കാര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
അസോസിയേഷന്‍ പ്രതിനിധികള്‍ സെറ്റില്‍മെന്റിലെത്തിയാണ് ഓണക്കിറ്റ് നല്‍കിയത്. 105 വയസ്സുള്ള മൂപ്പന്‍ പരപ്പന്‍കാണിക്ക് അസോസിേയഷന്‍ പ്രസിഡന്റ് വി.കെ.എന്‍. പണിക്കര്‍ ഓണപ്പുടവ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ്.ഐസക്, ജഗദപ്പന്‍ ആചാരി, എം.എസ്.ഐസക്, കാട്ടാക്കട രാമചന്ദ്രന്‍ നായര്‍, മലയിന്‍കീഴ് വിജയകുമാര്‍, മധുസൂദനന്‍ നായര്‍, അബ്ദുള്‍ മജീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

More Citizen News - Thiruvananthapuram