നാവായിക്കുളത്ത് അന്‍പത് പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

Posted on: 25 Aug 2015കല്ലമ്പലം: നാവായിക്കുളത്ത് വിവിധ പാര്‍ട്ടികളില്‍ നിന്ന് അന്‍പതോളം പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബി.ജെ.പി. നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ അംഗത്വം നല്‍കി സ്വീകരിച്ചു. അഡ്വ.സുരേഷ്, തോട്ടയ്ക്കാട് ശശി, ബിജു, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇഞ്ചി കൃഷി
കല്ലമ്പലം: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ഇഞ്ചി കൃഷി വിസ്തൃതി വ്യാപന പദ്ധതിയുടെ അപേക്ഷകള്‍ സപ്തംബര്‍ 15 വരെ മണമ്പൂര്‍ കൃഷിഭവനില്‍ സ്വീകരിക്കും.

മോട്ടിവേഷന്‍ ക്ലാസ്
കല്ലമ്പലം: സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമായി കെ.ആര്‍.ജി.എസ്. സിവില്‍ സര്‍വീസ് അക്കാഡമി കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടന്നു. വി.എച്ച്.എസ്.ഇ. ലക്ചറര്‍ ബി.രാജാ ലാല്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ അജിത് കുമാര്‍ രാമസ്വാമി ക്ലാസുകള്‍ നയിച്ചു. മത്സര പരീക്ഷ വിദഗ്ധന്‍ രാജ് ആറ്റിങ്ങല്‍ നന്ദി പറഞ്ഞു.

നിശ ക്യാമ്പ്
കല്ലമ്പലം:
ബി.ജെ.പി. നാവായിക്കുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നിശ ക്യാമ്പ് നടന്നു. ബി.ജെ.പി. ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. ഇലകമണ്‍ സതീശന്‍, ബിജു, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി ശശിധരന്‍ (വൈസ് .പ്രസി.), സുരേഷ് ബാബു (സെക്ര.), മോഹനചന്ദ്രന്‍ കര്‍ഷക മോര്‍ച്ച പ്രസി. എന്നിവരെ പ്രഖ്യാപിച്ചു.

More Citizen News - Thiruvananthapuram