ചിറയിന്‍കീഴ് ജലോത്സവം: ഇത്തവണ മത്സരിക്കാന്‍ ആലപ്പുഴയില്‍നിന്ന് ചുണ്ടന്‍ വള്ളങ്ങള്‍

Posted on: 25 Aug 2015ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ജലോത്സവത്തിന് ആവേശം പകരാന്‍ ഇത്തവണ ആലപ്പുഴയില്‍നിന്ന് ചുണ്ടന്‍ വള്ളങ്ങള്‍ എത്തുന്നു. നെടുമുടിയില്‍ നിന്നാണ് വമ്പന്‍ വള്ളംകളികളില്‍ പങ്കെടുത്ത് പേരെടുത്ത വള്ളങ്ങളും തുഴക്കാരും എത്തുന്നത്. മൂന്ന് വള്ളമാണ് പുളിമൂട്ടില്‍ കടവിലെ ഓളപ്പരപ്പില്‍ പായുക. റോഡ് മാര്‍ഗം കൂറ്റന്‍ ട്രെയിലറില്‍ ഇവ ജലോത്സവദിനത്തില്‍ രാവിലെ പൂളിമൂട്ടില്‍ കടവില്‍ എത്തിക്കും. പത്ത് വര്‍ഷത്തിന് മുമ്പാണ് നേരത്തെ ചുണ്ടന്‍ വള്ളങ്ങള്‍ ഇവിടെ കൊണ്ടുവന്നത്. ഇതിന് ശേഷം മൂന്നുവര്‍ഷം മുമ്പ് വള്ളങ്ങള്‍ എത്തിച്ചെങ്കിലും ചിറയിന്‍കീഴിലേക്ക് കൊണ്ട് പോകാനാകാതെ തിരികെ കൊണ്ടുപോയി. ആഗസ്ത് 27, 28, 29 തീയതികളിലാണ് ജലോത്സവം. 27ന് വൈകുന്നേരം 6ന് ഉത്രാടസന്ധ്യ. 28ന് 7ന് കോമഡി താരം നോബിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. 29ന് രാവിലെ 10 മുതല്‍ നീന്തല്‍ മത്സരങ്ങള്‍, തുടര്‍ന്ന് വള്ളംകളി, ജലഘോഷയാത്ര. 7ന് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍. 7ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍, 8ന് മെഗാഷോ-ഓണനിലാവ്. അവതരണം അനീഷ് രവിയും സംഘവും.

More Citizen News - Thiruvananthapuram