ഓണം നാളുകളില്‍ വി.ജെ.ടി. ഹാള്‍ കവികളുടെ വേദിയാകും

Posted on: 25 Aug 2015തിരുവനന്തപുരം: ഓണം നാളുകളില്‍ വി.ജെ.ടി. ഹാള്‍ കവികളുടെ വേദിയാകും. 26ന് വൈകീട്ട് നാലിന് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ സുഗതകുമാരി ഓണാഘോഷത്തോടനുബന്ധിച്ചുള്ള കവിസമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കാവാലം നാരായണപ്പണിക്കര്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രൊഫ. വി.മധുസൂദനന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, റഫീക് അഹമ്മദ്, ഗിരിജാ സേതുനാഥ്, ഗിരീഷ് പുലിയൂര്‍, കെ.സുദര്‍ശനന്‍, വിനോദ് വൈശാഖി തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാവര്‍മ, ചുനക്കര രാമന്‍കുട്ടി, പി.നാരായണക്കുറുപ്പ്, വിമല മേനോന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഡോ. നെടുമുടി ഹരികുമാര്‍, സന്ധ്യ, മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ കലാം കൊച്ചേറ അറിയിച്ചു.

More Citizen News - Thiruvananthapuram