'ലൈറ്റ് മെട്രോ' തലസ്ഥാനത്തിന് അനിവാര്യം-ഡി.സി.സി;

Posted on: 25 Aug 2015തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന പദ്ധതിയായ ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ വേഗം തീരുമാനമുണ്ടാകണമെന്ന് ഡി.സി.സി. യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പുകാരായ ഡി.എം.ആര്‍.സി. പിന്‍വാങ്ങുന്നുവെന്ന പ്രചാരണം പദ്ധതിതന്നെ ഇല്ലാതാകുമെന്ന ആശങ്ക ഉയര്‍ത്തുകയാണ്.
പ്രഖ്യാപിച്ച പദ്ധതികള്‍ പാഴായിപ്പോകുമെന്ന പ്രചാരണം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുവാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ നീക്കമാണെന്നും യോഗം ആരോപിച്ചു. കരമന-കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിക്ക് മുന്‍പ് നിശ്ചയിച്ചപ്രകാരമുള്ള തുക കുറച്ചത് ഒരു കാരണവശാലും നീതീകരിക്കാവുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.എ.ലത്തീഫ്, ജി.എസ്.ബാബു, ജി.ഗോപിദാസ്, എന്‍.സുദര്‍ശനന്‍, ചെമ്പഴന്തി അനില്‍, എന്‍.അനില്‍കുമാര്‍, ജോണ്‍ വിനേഷ്യസ്, രമണി പി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram