ഗണേശവിഗ്രഹനിമജ്ജന ഘോഷയാത്ര

Posted on: 25 Aug 2015വര്‍ക്കല: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഗണേശോത്സവ ഘോഷയാത്ര 25ന് രാവിലെ 9ന് വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ എന്‍.അശോകന്‍ ഫ്ലഗ്ഓഫ് ചെയ്യും. രാവിലെ 8.30ന് ആനയൂട്ട് നടക്കും. വര്‍ക്കല മേഖലയില്‍ നിന്ന് 25 വിഗ്രഹങ്ങളാണ് നിമജ്ജന ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. പുത്തന്‍ചന്ത, രഘുനാഥപുരം വിനായക ക്ഷേത്രം, വട്ടപ്ലാമൂട്, കല്ലമ്പലം വഴി തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രസന്നിധിയിലെത്തും. ഡോ.ജി.മാധവന്‍നായരുടെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തെത്തുടര്‍ന്ന് രാത്രി 8ന് ശംഖുംമുഖം ആറാട്ട്കടവില്‍ വിഗ്രഹനിമജ്ജനം നടത്തും. വര്‍ക്കല ഗണേശോത്സവട്രസ്റ്റ് ചെയര്‍മാന്‍ അജി എസ്.ആര്‍.എം, ലാജി ബാഹുലേയന്‍, രാജു ജനാര്‍ദ്ദനപുരം, ഷാജി വാമദേവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വര്‍ക്കലയില്‍ ഓണാഘോഷം
വര്‍ക്കല: ജില്ലാ പ്രൊമോഷന്‍ കൗണ്‍സിലും വര്‍ക്കല പൗരാവലിയും നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി 27ന് വിദ്യാര്‍ഥികള്‍ക്കായി കലാപരിപാടികള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്, പൊതുവിഭാഗം എന്നിവയിലാണ് മത്സരങ്ങള്‍. വര്‍ക്കല നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 26ന് വൈകീട്ട് 5ന് മുമ്പ് വര്‍ക്കല നഗരസഭ ഓഫീസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ലളിതഗാനം, കവിതാപാരായണം, ഓണപ്പാട്ട്, നാടന്‍പാട്ട്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, ക്വിസ്, ജലച്ചായം, കാര്‍ട്ടൂണ്‍ എന്നിവയാണ് മത്സരയിനങ്ങള്‍.

ചതയഘോഷയാത്രക്ക് സ്വീകരണം
വര്‍ക്കല: ശിവഗിരിയില്‍ നിന്നുള്ള ചതയദിനഘോഷയാത്രയ്ക്ക് വോയ്‌സ് ഓഫ് വര്‍ക്കലയുടെ നേതൃത്വത്തില്‍ 30ന് വര്‍ക്കലയില്‍ സ്വീകരണം നല്‍കും. ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയിലെ കലാകാരന്മാരുടെ സംഗീതപരിപാടിയുണ്ടാകും. ഉദ്ഘാടനം വര്‍ക്കല നഗരസഭ ചെയര്‍മാന്‍ എന്‍.അശോകന്‍ നിര്‍വഹിക്കുമെന്ന് വോയ്‌സ് ഓഫ് വര്‍ക്കല ഭാരവാഹികളായ അഡ്വ.എസ്.കൃഷ്ണകുമാര്‍, ബി.ജോഷിബാസു എന്നിവര്‍ അറിയിച്ചു.

സീറ്റൊഴിവ്
വര്‍ക്കല:
ശിവഗിരി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സില്‍ സീറ്റൊഴിവുണ്ട്.

More Citizen News - Thiruvananthapuram