ശ്രീകൃഷ്ണജയന്തി; സ്വാഗതസംഘം രൂപവത്കരിച്ചു.

Posted on: 25 Aug 2015ആറ്റിങ്ങല്‍: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു. വിലോചനന്‍ (രക്ഷാധികാരി), ഡോ.ആത്മാറാം(അധ്യക്ഷന്‍), വി.സോമനാഥന്‍ (ഉപാധ്യക്ഷന്‍), രാമചന്ദ്രന്‍നായര്‍ !(ഖജാന്‍ജി), വി. ആര്‍.ദീപേഷ് (ആഘോഷ പ്രമുഖ്) എന്നിവരാണ് ഭാരവാഹികള്‍. വീരളം, കൊട്ടിയോട്, പച്ചംകുളം, തോട്ടവാരം, ആവണീശ്വരം, ദുര്‍ഗാനഗര്‍, രാമച്ചംവിള, കൊടുമണ്‍, വിളയില്‍മൂല, കാട്ടുംപുറം, മാമം, വലിയകുന്ന്, അവനവന്‍ചേരി, പരുത്തി, വേലാംകോണം, അട്ടക്കുളം, കാഞ്ഞിരംകോണം, ടൗണ്‍ഹാള്‍, പൂവന്‍പാറ, മണ്ണൂര്‍ഭാഗം, വെള്ളൂര്‍ക്കോണം എന്നിവിടങ്ങളില്‍ നിന്ന് ആറ്റിങ്ങലിലേക്ക് ഘോഷയാത്രകളുണ്ടാകും.

കായികതാരങ്ങളുടെ സംഗമം
ആറ്റിങ്ങല്‍: ചിറയിന്‍കീഴ് -വര്‍ക്കല താലൂക്കുകളിലെ കായികതാരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇതിലേക്കായി ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള എല്ലാ കായികതാരങ്ങളും അവരുടെ ഫോട്ടോയും വിവരങ്ങളും attingalsports@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യണം.


ഗ്രാമരശ്മി ഓണാഘോഷം

നഗരൂര്‍:
തോട്ടവാരം ഗ്രാമരശ്മിയുടെ ഓണാഘോഷം 27 മുതല്‍ 30 വരെ നടക്കും. 27ന് വൈകീട്ട് 5 ന് പുസ്തകാസ്വാദനം. 28ന് അത്തപ്പൂക്കളമത്സരം, 9.30ന് കായിക കൗതുക മത്സരങ്ങള്‍, വൈകീട്ട് 6.30ന് ചെണ്ടമേളം അരങ്ങേറ്റം. 29ന് വൈകീട്ട് 3ന് പ്രശ്‌നോത്തരി, വൈകീട്ട് 5ന് കലാമത്സരങ്ങള്‍, 7ന് നാട്യാഞ്ജലി. 30ന് വൈകീട്ട് 4ന് സാംസ്‌കാരിക സമ്മേളനം. രാത്രി 7ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും.

More Citizen News - Thiruvananthapuram