ലളിതകലാ അക്കാദമിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

Posted on: 25 Aug 2015തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശനം തുടങ്ങി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ അക്കാദമിയുടെ ഗാലറിയില്‍ 24 മുതല്‍ പത്തുദിവസം നീളുന്ന 40 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശനമാണൊരുക്കിയിരിക്കുന്നത്. ജൂണ്‍, ജുലായ് മാസങ്ങളില്‍ മൂന്നാര്‍, തിരുവനന്തപുരം നിഷ് എന്നിവിടങ്ങളില്‍ ലളിതകലാ അക്കാദമി നടത്തിയ ചിത്രകലാ ക്യാമ്പില്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
അക്രിലിക് ചായത്തില്‍ കാന്‍വാസുകളില്‍ വൈവിധ്യമാര്‍ന്ന രൂപ-വര്‍ണ ശൈലികളില്‍ രചിച്ച ചിത്രങ്ങള്‍ ആകര്‍ഷണീയമാണ്. ലളിതകലാ അക്കാദമി നിര്‍വാഹക സമിതിയംഗം ജി.ഹരികുമാറിന്റെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram