വിഴിഞ്ഞം പദ്ധതിയില്‍ വീട് നഷ്ടപ്പെട്ട വിശ്വകര്‍മജര്‍ക്ക് വീടും സ്ഥലവും നല്‍കണം

Posted on: 25 Aug 2015തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോള്‍ പദ്ധതിപ്രദേശത്തുനിന്ന് ഒഴിയേണ്ടിവരുന്ന വിശ്വകര്‍മജര്‍ക്ക് വീടും സ്ഥലവും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് വിശ്വകര്‍മ സംരക്ഷണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിപ്രദേശങ്ങളില്‍ ആയിരത്തിലേറെ വിശ്വകര്‍മജര്‍ക്കാണ് കിടപ്പിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടതായി വരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് പ്രകാരമുള്ള തുക വളരെ അപര്യാപ്തമാണ്. പുനരധിവസിപ്പിക്കുന്നവര്‍ക്ക് സ്ഥലവും വീടും െവച്ചുനല്‍കിയായിരിക്കണം പാക്കേജ് നടപ്പാക്കേണ്ടത്.
സ്വര്‍ണത്തൊഴിലാളികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും അവരുടെ പാരമ്പര്യത്തൊഴില്‍ ഉറപ്പുവരുത്തണമെന്നും വിശ്വകര്‍മ സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram