സിദ്ധേശ്വരസ്വാമിക്ക് വരവേല്പ് നല്‍കി

Posted on: 25 Aug 2015തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ മഹാരാഷ്ട്ര കോലാപ്പൂര്‍ ശ്രീക്ഷേത്രസിദ്ധഗിരിമഠം മഠാധിപതി അദൃശ്യകാട് സിദ്ധേശ്വര സ്വാമിക്ക് ഭക്തര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
തിങ്കളാഴ്ച രാവിലെ തലസ്ഥാനത്തെത്തിയ അദ്ദേഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് പെരുന്താന്നി എന്‍.എസ്.എസ്. സ്‌കൂളിന് സമീപത്തെ ഒരു ഭക്തന്റെ വസതിയില്‍ അദ്ദേഹം വിശ്രമിച്ചു.
മലയാളിസമൂഹം സ്വന്തം സംസ്‌കൃതിയെ മറന്ന് മുന്നോട്ടുപോകരുതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് ഹാബിറ്റേറ്റ് ശങ്കറിന്റെ ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹം, മഹാരാഷ്ട്രയിലെ ആശ്രമത്തില്‍ നടത്തുന്ന നിര്‍മ്മാണത്തെക്കുറിച്ച് ശങ്കറുമായി ചര്‍ച്ച നടത്തി. പാറശ്ശാലയിലെ ഒരു കൃഷിയിടം സന്ദര്‍ശിച്ച സ്വാമി പുനലൂര്‍ വഴി ശബരിമലയില്‍ ദര്‍ശനത്തിന് പോകും.

More Citizen News - Thiruvananthapuram