ഓണാഘോഷ വേദികളില്‍ ഇന്ന്‌

Posted on: 25 Aug 2015തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ട് 6.30ന് ഉദ്ഘാടനം ചെയ്യും.
സ്​പീക്കര്‍ എന്‍.ശക്തന്‍ ഓണസന്ദേശം നല്‍കും. മന്ത്രി വി.എസ്.ശിവകുമാര്‍ കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.
ശ്രീകുമാരന്‍ തമ്പി, കെ.എസ്.ചിത്ര, മനോജ് ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം കെ.എസ്.ചിത്ര നയിക്കുന്ന സംഗീത പരിപാടി 'മാജിക്കല്‍ മെലഡീസ്' നിശാഗന്ധിയില്‍ അരങ്ങേറും. തുടര്‍ന്ന് തലസ്ഥാനത്ത് 30 വേദികളിലായി നിരവധി നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഈ മാസം 31 വരെ അരങ്ങേറും.

നിശാഗന്ധി ഓഡിറ്റോറിയം:
മാജിക്കല്‍ മെലഡീസ്- കെ.എസ്.ചിത്ര, സുദീപ്
കനകക്കുന്ന് ഗേറ്റ്: പഞ്ചവാദ്യം- വൈകീട്ട് 5ന്
ചെണ്ടമേളം- വൈകിട്ട് ആറിന്
ബാബു ആശാന്‍, കാഞ്ഞിരം പാറ
പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല സ്റ്റേജ്: ചെണ്ടമേളം- വൈകീട്ട് ആറിന്, ശ്രീപദ്മനാഭ കലാക്ഷേത്രം
ഗാനമേള- 7ന് ഹാര്‍മണി ഓര്‍ക്കസ്ട്ര
ഭാരത് ഭവന്‍: ഗാനമേള- രാത്രി ഏഴിന് വോയ്‌സ് ഓഫ് ദി ബ്ലൈന്‍ഡ് ഓര്‍ക്കസ്ട്ര
വേളി ടൂറിസ്റ്റ് വില്ലേജ്: സംഗീതോത്സവം-രാത്രി ഏഴിന് കൈരളി കലാമന്ദിര്‍, തിരുവനന്തപുരം.

More Citizen News - Thiruvananthapuram