പ്രബന്ധരചനാ മത്സര വിജയികള്‍

Posted on: 25 Aug 2015തിരുവനന്തപുരം: ഇന്റര്‍ കള്‍ച്ചറല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനമായ എബന്‍ഡന്റ് ലൈഫ് ഇന്ത്യയുടെ (എ.എല്‍.ഐ.) നേതൃത്വത്തില്‍ യുവാക്കള്‍ക്കായി ദേശീയതലത്തില്‍ നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. തിരുവനന്തപുരത്ത് നിന്ന് പ്രമീള അജയ്, നോയല്‍ ഫിലിപ്പ് വലിയ കാലായില്‍ എന്നിവരും മുംബൈയില്‍ നിന്ന് ജെബിന്‍ ചെറിയാനും വിജയികളായി.
ഐ.എസ്.ആര്‍.ഒ. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കോശി എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ എ.എല്‍.ഐ. ദേശീയ പ്രസിഡന്റ് എബ്രഹാം അലക്‌സ് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മാത്യു സ്‌കറിയ, ഫാ. ജോണ്‍ അരീക്കല്‍, എസ്. ഗ്ലാഡ്സ്റ്റന്‍ കഴക്കൂട്ടം, ചാപ്റ്റര്‍ പ്രസിഡന്റ് കേണല്‍ സി.എച്ച്.ഡിസൂസ, സെക്രട്ടറി എം.ജി.ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram