ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം

Posted on: 25 Aug 2015തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഉത്രാട ദിവസമായ 27ന് രാവിലെ 6 മുതല്‍ 7.15 വരെയും, 8.15 മുതല്‍ 10 വരെയും ഭക്തജനങ്ങള്‍ക്ക് കാഴ്ചക്കുല സമര്‍പ്പിക്കാം. നേരിട്ട് കാഴ്ചക്കുല കൊണ്ടുവരുന്നതിന് പുറമെ ക്ഷേത്രത്തിന്റെ നാലു നടകളിലും കുലകള്‍ വാങ്ങി സമര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. തിരുവോണ ദിവസം വെളുപ്പിന് 5ന് ഗണപതിഹോമം, 6 മുതല്‍ 8 വരെ സ്‌പെഷ്യല്‍ നാദസ്വരക്കച്ചേരി, 8 മുതല്‍ 11 വരെ സ്‌പെഷ്യല്‍ പഞ്ചവാദ്യമേളം, 7.30 മണിയ്ക്ക് ചക്രാബ്ജപൂജ എന്നിവ ജീവനക്കാരുടെ വകയായി നടത്തും. ഉച്ചയ്ക്ക് തിരുവോണ സദ്യ, വൈകീട്ട് നാലു മുതല്‍ 7.30 വരെ തായമ്പക, രാത്രി 8ന് ശ്രീബലി.

More Citizen News - Thiruvananthapuram