തയ്യല്‍ തൊഴിലാളികളുടെ ബോണസ് വിതരണ മേള

Posted on: 25 Aug 2015തിരുവനന്തപുരം: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ടി.എ.) സ്വയം സഹായ സംഘങ്ങളുടെ ബോണസ് വിതരണ മേള ജില്ലാ പ്രസിഡന്റ് പൂവച്ചല്‍ ഭാസ്‌കരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എ.കെ.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ബാബു, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത് മനോഹര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സതികുമാര്‍ സ്വാഗതവും, ജില്ലാ ട്രഷറര്‍ വി.ആര്‍.അനില്‍കുമാര്‍ കൃതജ്ഞതയും പറഞ്ഞു. തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ. പരിധിയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജില്ലയിലെ 1700 സംഘങ്ങളില്‍ നിന്നുള്ള കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram