റോഡില്‍ അപകട കെണിയൊരുക്കി ഉപേക്ഷിക്കപ്പെട്ട വാഹനം

Posted on: 25 Aug 2015പോത്തന്‍കോട്: റോഡിനോടുചേര്‍ന്നഭാഗത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ വാഹനം വഴിയാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നു. പോത്തന്‍കോട്ട് പള്ളിനടയിലാണ് ഏകദേശം ഒരു വര്‍ഷത്തോളമായി റോഡിനോടുചേര്‍ന്ന് വാഹനം ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. ഈ വാഹനം കാല്‍നടയാത്ര പോലും ദുഷ്‌കരമാക്കുകയാണ്. ഇഴജന്തുക്കളുടെ വാസസ്ഥലമായിരിക്കുകയാണ് ഇവിടം. പോത്തന്‍കോട്-നന്നാട്ടുകാവ് ജമാഅത്ത് മദ്രസ്സയിലേക്ക് പഠനത്തിനായി വരുന്ന ഇരുന്നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
പള്ളിനട റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പോത്തന്‍കോട്-നന്നാട്ടുകാവ് ജമാഅത്ത് പള്ളികമ്മിറ്റിക്കാരും പോത്തന്‍കോട് പോലീസിലും കഴക്കൂട്ടം സര്‍ക്കിള്‍ ഓഫീസിലും അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴക്കൂട്ടം ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ മംഗലപുരം സ്വദേശിയായണ് ഉടമയെന്ന് അറിയാന്‍ സാധിച്ചതായി റസിഡന്റ്‌സ് ഭാരവാഹികള്‍ പറഞ്ഞു.


More Citizen News - Thiruvananthapuram