ബി.ജെ.പി. പരിവര്‍ത്തന യാത്ര നടത്തി

Posted on: 25 Aug 2015നെയ്യാറ്റിന്‍കര: ബി.ജെ.പി. അമരവിള ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിവര്‍ത്തന യാത്ര നടത്തി. ഓലത്താന്നിയില്‍ നിന്നാരംഭിച്ച യാത്ര മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു.
അമരവിളയില്‍ സമാപിച്ച യാത്ര ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. എരുത്താവൂര്‍ ചന്ദ്രന്‍, പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചത്തല സുരേഷ്, നടരാജന്‍, രഞ്ജിത് ചന്ദ്രന്‍, ചന്ദ്രകിരണ്‍, ജയചന്ദ്രന്‍, ഷിബുരാജ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തില്‍ വികസന മുരടിപ്പാണെന്നാരോപിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പരിവര്‍ത്തന യാത്ര നടത്തി. ആലത്തൂര്‍ പ്രസന്നകുമാര്‍ നയിച്ച യാത്ര തത്തിയൂര്‍ ഉദിയന്‍പാറ ജങ്ഷനില്‍ സംസ്ഥാന സമിതി അംഗം പാറശ്ശാല ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പാറശ്ശാല മണ്ഡലം പ്രസിഡന്റ് ബിജു. ബി നായര്‍, സെക്രട്ടറി അരുവിയോട് സജി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, സെക്രട്ടറി തത്തിയൂര്‍ ഉദയകുമാര്‍, രാമചന്ദ്രന്‍നായര്‍, തത്തിയൂര്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram