ഓണത്തിന് തിരുവാതിരക്കളി മത്സരം

Posted on: 25 Aug 2015തിരുവനന്തപുരം: ടൂറിസം വകുപ്പ് നടത്തുന്ന ഓണഘോഷത്തിന്റെ ഭാഗമായി 27ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കും. ആദ്യമൂന്നു വിജയികള്‍ക്ക് മെമന്റോയും യഥാക്രമം 25,000, 15,000, 10,000 രൂപ കാഷ്‌പ്രൈസും നല്‍കും. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം നല്‍കും.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, റസി.അസോസിയേഷനുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി 25 വരെ നീട്ടിയിട്ടുണ്ട്. മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം വകുപ്പ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471-2560434, 9605891749, 9447750687

More Citizen News - Thiruvananthapuram