വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: 25 Aug 2015തക്കല: വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ നിന്ന് വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കെട്ടിടനിര്‍മാണ തൊഴിലാളി അറസ്റ്റില്‍. ചെമ്പരത്തിവിള കുരുവിക്കാട് സ്വദേശി സുജിന്‍ ജോസാ(24)ണ് അറസ്റ്റിലായത്. കാട്ടാത്തുറ സ്വദേശിനിയായ 19 വയസ്സുള്ള ബിരുദ വിദ്യാര്‍ഥിനി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.
വിദ്യാര്‍ഥിനിയുടെ വീടിനരുകില്‍ സുജിന്‍ ജോസ് കെട്ടിടനിര്‍മാണ തൊഴിലിനെത്തിയപ്പോഴാണ് ഇരുവരും പരിചിതരായത്. 20ന് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് വീട്ടുകാര്‍ തക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. 22ന് രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനി കമ്പളിപ്പിക്കപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വേളാങ്കണ്ണിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

More Citizen News - Thiruvananthapuram