ഗ്രാമസേവാ സമിതി വാര്‍ഷികം

Posted on: 25 Aug 2015നെയ്യാറ്റിന്‍കര: കോട്ടയ്ക്കല്‍ ഗ്രാമസേവാ സമിതി വാര്‍ഷികവും ഓണാഘോഷവും 26, 27 തീയതികളില്‍ നടക്കും. 26ന് രാവിലെ 9 മുതല്‍ രക്തദാന ക്യാമ്പ്, ഉച്ചയ്ക്ക് 2 മുതല്‍ കലാമത്സരങ്ങള്‍. 27ന് രാവിലെ 8ന് കലാമത്സരങ്ങള്‍, വൈകീട്ട് 4.30ന് സാംസ്‌കാരിക സമ്മേളനം.

ഉപരോധിക്കും

നെയ്യാറ്റിന്‍കര:
കേരള മദ്യനിരോധന സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25ന് പഴയകടയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്പന കേന്ദ്രം ഉപരോധിക്കും. രാവിലെ 8.30 മുതല്‍ നടക്കുന്ന ഉപരോധ സമരം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ ഫാദര്‍ ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.

വാര്‍ഷികം

നെയ്യാറ്റിന്‍കര:
അമരവിള, ഐക്കര അക്ഷയ പുരുഷ സ്വയംസഹായ സംഘം വാര്‍ഷികം ദേവേശ്വരം വാര്‍ഡ് മെമ്പര്‍ ലതകുമാരി ഉദ്ഘാടനം ചെയ്തു. എം.എസ്. ദേവന്‍ അധ്യക്ഷനായി. ബോണസും ഓണക്കിറ്റും വിതരണം ചെയ്തു.
ഭാരവാഹികളായി എം.എസ്. ദേവന്‍(പ്രസിഡന്റ്), പി.മോഹന്‍കുമാര്‍(വൈസ് പ്രസിഡന്റ്), ബാലഗോപാല്‍(സെക്രട്ടറി), മധുസൂദനന്‍നായര്‍(ജോയിന്റ് സെക്രട്ടറി), രാമചന്ദ്രന്‍നായര്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര: കമുകിന്‍കോട് യൂണിവേഴ്‌സല്‍ അക്കാദമിയുടെ വാര്‍ഷികവും ഓണാഘോഷവും നടത്തി. വാര്‍ഷികം അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ശശികുമാറും ഓണാഘോഷം ജില്ലാ പഞ്ചായത്ത് അംഗം വി.രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.
ടി.ബാബു അധ്യക്ഷനായി. എ.പുഷ്പരാജ്, വി.പി.സുനില്‍കുമാര്‍, എ.ലാലു എന്നിവര്‍ പ്രസംഗിച്ചു. അത്തപ്പൂക്കള മത്സരം, കലാ കായിക മത്സരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.

കര്‍ഷകദിനമാഘോഷിച്ചു

നെയ്യാറ്റിന്‍കര:
അതിയന്നൂര്‍ കൃഷിഭവന്‍ കര്‍ഷക ദിനമാഘോഷിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അതിയന്നൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എസ്.വിജയകുമാര്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ ജി.ഐറിന്‍, ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.

സമാന്തര സര്‍വീസുകള്‍
നിയന്ത്രിക്കണം-ഫെഡറേഷന്‍

നെയ്യാറ്റിന്‍കര:
നെയ്യാറ്റിന്‍കര മേഖലയിലെ സമാന്തര സര്‍വീസുകള്‍ നിയന്ത്രിക്കണമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമാന്തര സര്‍വീസുകള്‍ നിയമനുസൃതമായി പ്രവര്‍ത്തിക്കുന്ന ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകളില്‍ നിന്ന് യാത്രക്കാരെ വിളിച്ച്കയറ്റിക്കൊണ്ട് പോകുന്നു.
കോണ്‍ട്രാക്ട് ക്യാരിയേജ് പെര്‍മിറ്റുള്ള സമാന്തര സര്‍വീസുകള്‍ ഓട്ടോ ടാക്‌സി ഓടിക്കുന്നവരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍.ടി.ഒ. അധികൃതര്‍ നടപടിയെടുക്കണമെന്ന് ഫെഡറേഷന്‍ ഏരിയാ പ്രസിഡന്റ് കെ.മോഹനും സെക്രട്ടറി ആറാലുംമൂട് ജാഫറും ആവശ്യപ്പെട്ടു.

കടകളില്‍ മോഷണം പതിവാകുന്നു

നെയ്യാറ്റിന്‍കര:
അവണാകുഴി, താന്നിമൂട്, കണ്ണറവിള മേഖലകളിലെ കടകളില്‍ മോഷണം പതിവായിട്ടും പോലീസ് നടപടി വൈകുന്നതായി പരാതി. പോലീസ് കേസ് എടുക്കുന്നതല്ലാതെ പ്രതികളെ പിടികൂടുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
അവണാകുഴിയില്‍ സി.മോഹനന്റെ കട രണ്ട് പ്രാവശ്യം കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. എന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി അവണാകുഴി യൂണിറ്റ് കമ്മിറ്റി ആരോപിച്ചു.

നവോദയ വാര്‍ഷികം
നെയ്യാറ്റിന്‍കര: ഇരുമ്പില്‍ നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷികം 27, 28 തീയതികളില്‍ ഇരുമ്പില്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് ഗ്രൗണ്ടില്‍ നടക്കും. 27ന് രാത്രി 7ന് കലാപരിപാടികള്‍. 28ന് വൈകീട്ട് 6ന് സാംസ്‌കാരിക സമ്മേളനം.


പി.എച്ച്.സി. സബ്‌സെന്റര്‍ മന്ദിരം
ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിന്‍കര:
പള്ളിച്ചല്‍ പഞ്ചായത്തിലെ പി.എച്ച്.സി. സബ്‌സെന്ററിനായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം സ്​പീക്കര്‍ എന്‍.ശക്തന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അധ്യക്ഷനായി. നേമം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.മണികണ്ഠന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പള്ളിച്ചല്‍ സതീഷ്, സി.ആര്‍.സുനു, വാര്‍ഡ്‌മെമ്പര്‍ കെ. അമ്പിളി, താന്നിവിള പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ എസ്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram