കോവിലുവിള ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ജയന്തി ഉത്സവം

Posted on: 25 Aug 2015വെള്ളറട: കോവിലുവിള ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ജയന്തി ഉത്സവവും, ഭാഗവതസപ്താഹയഞ്ജവും 29ന് തുടങ്ങി സപ്തംബര്‍ അഞ്ചിന് സമാപിക്കും. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ഭഗവതിസേവ, പുഷ്പാഭിഷേകം, അന്നദാനം,ഭജന, എന്നിവ ഉണ്ടായിരിക്കും.
29ന് രാവിലെ ഏഴിന് ഭാഗവതപാരായണം, വൈകീട്ട് 5.30ന് ആരംഭിക്കുന്ന സമ്മേളനം ഡോ. ഹരീന്ദ്രന്‍നായര്‍ ഉദ്ഘാടനംചെയ്യും. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ബി.ശശിധരന്‍ അധ്യക്ഷനാകും. രാത്രി ഏഴിന് ഭജന. ഒന്നിന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, വൈകീട്ട് 6.45ന് അപ്പംമൂടല്‍. രണ്ടിന് രാവിലെ 10ന് നാഗരൂട്ട്, വൈകീട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 6.30ന് ആഴിപൂജ.
മൂന്നിന് രാവിലെ 10.30ന് രുക്മിണി സ്വയംവരഘോഷയാത്ര. അഞ്ചിന് രാവിലെ 7.30ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, തുടര്‍ന്ന് അവഭൃഥസ്‌നാനം, 11.30ന് സമര്‍പ്പണപ്രാര്‍ഥന, ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ സദ്യ, രാത്രി 8.30ന് ഡാന്‍സ്, 9.30ന് ബാലെ

More Citizen News - Thiruvananthapuram