വിജ്ഞാന്‍വാടി ഉദ്ഘാടനം ചെയ്തു

Posted on: 25 Aug 2015നെയ്യാറ്റിന്‍കര: തിരുപുറം പഞ്ചായത്തിലെ അരുമാനൂര്‍ക്കട ലക്ഷംവീട് കോളനിയില്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വിജ്ഞാന്‍വാടി തുറന്നുകൊടുത്തു. ആര്‍.സെല്‍വരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വിജ്ഞാന്‍വാടിയിലെ ലൈബ്രറി, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.മിനി അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഗുണമണി, തിരുപുറം ഗോപന്‍, ഡി.സൂര്യകാന്ത്, ആര്‍.രത്‌നാഭായി, എസ്.സജു, എസ്.എല്‍.സാബു, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram