സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ധര്‍ണ നടത്തി

Posted on: 25 Aug 2015
തിരുവനന്തപുരം:
സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്രീധരന്‍ തേറമ്പില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കുക, വേതന വിതരണം ബാങ്കുകളിലൂടെയാക്കുക, വര്‍ധിപ്പിച്ച വേതന വര്‍ധനവിന്റെ കുടിശ്ശിക ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടനയുടെ ഭാരവാഹികളായ ജി.ഷാനവാസ്, എം.എ.മമ്മൂട്ടി, ശാന്തകുമാരി രാമകൃഷ്ണന്‍, എസ്.ശകുന്തള എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram