ഓണവിപണി തുടങ്ങി

Posted on: 25 Aug 2015നെയ്യാറ്റിന്‍കര: നെല്ലിമൂട് വനിതാ സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണവിപണി തുടങ്ങി. ജമീല പ്രകാശം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സംഘം അംഗങ്ങള്‍ക്കായുള്ള ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിമൂട് പ്രഭാകരന്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് എന്‍.ശാന്തകുമാരി അധ്യക്ഷയായി.
വി.ആര്‍.രശ്മി, വി.സുധാകരന്‍, ജി.ലീലാഭായി, ജി.എല്‍.പ്രഭ, എന്‍.നന്ദിനി, എ.ലളിത, ആര്‍.ലീല, സി.വസന്തകുമാരി, വൈ.ജയകുമാര്‍, വി.രത്‌നരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍സ്യൂമര്‍ഫെഡ് നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിപണി വഴി സൗജന്യനിരക്കില്‍ വിതരണം ചെയ്യും.


More Citizen News - Thiruvananthapuram