ഓണാഘോഷം

Posted on: 24 Aug 2015കിളിമാനൂര്‍: വാലഞ്ചേരി റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം 28ന് നടക്കും. രാവിലെ 10ന് ബ്ലോക്കുതല അത്തപ്പൂക്കള മത്സരം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.

തൊഴില്‍രഹിത വേതനം

പുളിമാത്ത്:
ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 24, 25 തീയതികളില്‍ 11 മുതല്‍ 4 വരെ വിതരണം ചെയ്യുന്നതാണ്.
പള്ളിക്കല്‍:
പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 24, 25, 26 തീയതികളില്‍ ലഭിക്കും.

ഓണച്ചന്ത

കിളിമാനൂര്‍:
പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക്, ഹോര്‍ട്ടികോപ്പ് എന്നിവയുടെ നാടന്‍ പച്ചക്കറി കിറ്റ് 24, 25, 26 ദിവസങ്ങളില്‍ കര്‍ഷക സേവനകേന്ദ്രത്തില്‍ നിന്ന് ലഭിക്കും. കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഓണച്ചന്ത 24, 25, 26 ദിവസങ്ങളില്‍ നടക്കും.

More Citizen News - Thiruvananthapuram