മീന്‍ മാലിന്യവുമായിവന്ന വാഹനം പോലീസ് പിടികൂടി; പത്തുപേര്‍ അറസ്റ്റില്‍

Posted on: 24 Aug 2015മലയിന്‍കീഴ്: മീനിന്റെ അവശിഷ്ടങ്ങള്‍ ലോറിയില്‍ കയറ്റി വഴിവക്കില്‍ തള്ളാനെത്തിയ പത്തംഗസംഘത്തെ മലയിന്‍കീഴ് പോലീസ് രാത്രി പട്രോളിങ്ങിനിടയില്‍ പിടികൂടി. പാങ്ങോട് മീന്‍ ചന്തയിലെ മാലിന്യം മലയിന്‍കീഴ് കരിപ്പൂരിന് സമീപം തള്ളാനെത്തിയവരാണ് ഞായറാഴ്ച വെളുപ്പിന് നാലിന് പിടിയിലായത്. കേസില്‍ അബ്ദുള്‍കരീം (35), രാജശേഖരന്‍ (35), ശിവപ്രസാദ് (28), ജയ്‌മോന്‍ (32), രാജന്‍ (38), പ്രവീണ്‍ (28), ഷിന്റൊ (28), ശങ്കര്‍ (25), പ്രതീഷ് (26), സനല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പിടികൂടിയ മാലിന്യം പിന്നീട് പ്രതികളെ കൊണ്ട് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് കുഴിയെടുത്ത് മൂടി.

More Citizen News - Thiruvananthapuram